ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: നാല് പേര്‍കൂടി അറസ്റ്റില്‍

Posted on: October 22, 2015 11:24 am | Last updated: October 23, 2015 at 9:20 am
SHARE

arrested126ഫരീദാബാദ്: ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദില്‍ ജാതി വൈരത്തിന്റെ പേരില്‍ ദലിത് കുടുംബത്തെ അരുംകൊല ചെയ്ത സംഭവത്തില്‍ നാല് പേര്‍കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സംഭവ സ്ഥലം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളുമായി ഇന്നലെ ദലിത് വിഭാഗക്കാര്‍ ഫരീദാബാദില്‍ ദേശീയപാത ഉപരോധിച്ചു. ബലാബ്ഗര്‍ഫരീദ് കോട്ട് ദേശീയ പാതയാണ് ഉപരോധിച്ചത്. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.