Connect with us

Wayanad

എല്‍ ഡി എഫും യു ഡി എഫും നേര്‍ക്കുനേര്‍

Published

|

Last Updated

പനമരം: ജില്ലാ പഞ്ചായത്ത് മത്സര രംഗത്ത് സജീവമായാണ് ഇരുമുന്നണികളും രംഗത്തുള്ളത്. പനമരം ഡിവിഷന്‍ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് പ്രതിനിധികളാണ് ജില്ലാ പഞ്ചായത്തില്‍ എത്താറുള്ളത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് പനമരം. യുഡി എഫിന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ലീഗിന് പനമരം നല്‍കുകയും എടവക ഡിവിഷന്‍ കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തു.പനമരം,അഞ്ചുകുന്ന്,പാക്കം,നീര്‍വാരം,അമ്മാനി ബ്ലോക്ക് ഡിവിഷനുകളായി 21 പഞ്ചായത്ത് വാര്‍ഡുകളാണ് പനമരം ഡിവിഷന്റെ കീഴിലുളളത്.
കുടിയേറ്റ കര്‍ഷകരും, ആദിവാസി വിഭാഗങ്ങളുമാണ് ഏറിയഭാഗവും. കാര്‍ഷിക പ്രതിസന്ധി, വന്യമൃഗശ്യം തുടങ്ങിയ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിന് മുഖം തിരിഞ്ഞ് നില്‍ക്കുന്നതും കഴിഞ്ഞ തവണ പ്രദേശത്ത് വികസന പ്രവര്‍ത്തനം നടത്തുന്നതില്‍ കാലതാമസം വന്നതുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. ടി ജെ മാത്യുവാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. കാര്‍ഷിക പ്രശ്‌നങ്ങള്‍ നേരിട്ടാറിയാവുന്ന മാത്യൂ ജൈവ കര്‍ഷകനാണ് എന്‍ സി സിപി സംസ്ഥാന കമ്മിറ്റി ആന്റ് എന്‍ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്് ,നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടൂ മലയാളം അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ലീഗിന്റെ നേതാവാണ് യു ഡി എഫിന്റെ പി കെ അസ്മത്ത്. കഴിഞ്ഞ തവണ പനമരം 12-ാം വാര്‍ഡില്‍ നിന്നും വിജയിച്ച് രണ്ട് വര്‍ഷം പനമരം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്.
ഈ കാലയളവില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ടൗണ്‍ നവീകരണത്തിന് മൂന്നു കോടി രൂപ, തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ്, പനമരം ഐ.ടി സ്‌കൂള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലയളവിന്‍ വികസന പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അസ്മത്ത് പ്രദേശത്തെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമാണ്. പനമരം പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് പുറമെ പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും പനമരം ഡിവിഷന്റെ പരിധിയില്‍ വരും. പനമരം ഡിവിഷന്റെ കീഴില്‍ 30,000 വോട്ടര്‍മരാണുള്ളത്. ഇവിടെ ബി ജെ പി സ്ഥാനാര്‍ഥിയുണ്ടെങ്കിലും പ്രചരണ രംഗത്ത് സജീവമില്ല. വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും.