അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും എതിരെ ജനം വിധിയെഴുതും: കെ രാജ

Posted on: October 22, 2015 10:54 am | Last updated: October 22, 2015 at 10:54 am
SHARE

പടിഞ്ഞാറത്തറ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഒരു മറയുമില്ലാതെ മാതേതര മൂല്യങ്ങളെ തകര്‍ക്കത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിനും അഴിമതി മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനും എതിരായ വിധിയെഴുത്താവുമെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ കെ രാജന്‍ പ്രസ്താവിച്ചു.
രാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യങ്ങളാകെ തകര്‍ത്തെറിയാന്‍ സംഘപരിവാര്‍ ശക്തികളെ അഴിച്ചുവിട്ടിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഒരോ ദിവസവും നാടിന്റെ നാനാകോണുകളില്‍ സംഭവിച്ചുകൊണ്ടിരുന്ന ഇത്തരം വാര്‍ത്തകള്‍ മതേതര വിശ്വാസികളുടെ ഉറക്കം കെടുത്തുകയാണ്. എല്‍ ഡി എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജന്‍. പശുവിറച്ചി തിന്നുവെന്നാരോപിച്ച് വീട്ടില്‍ കയറി ഗൃഹനാഥനെ തല്ലിക്കൊല്ലുന്നു. പശുക്കളെ കടത്തിക്കൊണ്ടുവന്ന ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചുകൊല്ലുന്നു, ഗോവധം നിരോധിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിഷേധിച്ച എം എല്‍ എയെ മര്‍ദ്ദിക്കുന്നു, അതുപോരാതെ കരി ഓയില്‍ പ്രയോഗം നടത്തുന്നു, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഉ•ൂലനം ചെയ്യുന്നു. ഇത്തരം സംഭവങ്ങളെല്ലാം നല്‍കുന്ന സൂചന രാജ്യം ഫാസിസത്തിന്റെ വഴിയിലേക്കാണെന്നാണ്. ഫലപ്രദമായി ഇതിനെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് വൈമനസ്യം കാണിക്കുന്നു. മതേതരത്വത്തിന്റെ സംരക്ഷണത്തിനും മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വേണ്ടിയും ഫാസിസത്തിന് എതിരായും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് രാജ്യത്തെ സാമന്യതനത തിരിച്ചറിഞ്ഞുകഴിഞ്ഞു. മതേര മനസുള്ള കേരളത്തെ പോലും ജാതിസംഘടനകളെ കൂട്ടുപിടിച്ച് വര്‍ഗീയതയുടെ വഴിയെ നടത്തുവാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കത്തെ ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണ്. സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി അത്തരം നീക്കങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയും അഴിമതി സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാപട്യം ഈ തെരഞ്ഞെടുപ്പില്‍ ജനം ചോദ്യം ചെയ്യുമെന്നും രാജന്‍ ചൂണ്ടിക്കാട്ടി. എം ജനാര്‍ദ്ദനന്‍, എം രാഘവന്‍ തുടങ്ങിയവരും പ്രസംഗിച്ചു.
ന്‍

LEAVE A REPLY

Please enter your comment!
Please enter your name here