Connect with us

Wayanad

നടവയല്‍ ബ്ലോക്ക് ഡിവിഷന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തിരിച്ചടിയായി

Published

|

Last Updated

പനമരം: നടവയല്‍ ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ നിറുത്തിയത് കേരളാ കോ:(ജേ)വിഭാഗത്തിന് വന്‍ തിരിച്ചടിയായി. സ്ഥാനാര്‍ഥി പിന്‍മാറിയതോടെ ഉള്ള സീറ്റും കൈവിട്ടു പോയി.
ജേക്കബ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി സെബാസ്റ്റ്യനാണ് ഇവിടെ മത്സരിക്കാന്‍ പത്രിക കൊടുത്തത് യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോ: (എം) ന്റെ സിറ്റിംഗ് സീറ്റാണ് നടവയല്‍ ഡിവിഷന്‍.
പനമരം ബ്ലോക്ക് ഡിവിഷനാണ് ജേക്കബ് വിഭാഗത്തിന്റെ സിംഗ് ഡിവിഷന്‍. ഇവിടെ സ്ഥാനാര്‍ഥിയെ നിറുതാതെയാണ് നടവയല്‍ ഡിവിഷനില്‍ എം സി സെബാസ്റ്റ്യന്‍ പത്രിക കൊടുത്തത്.
2005 ലെ തിരഞ്ഞെടുപ്പില്‍ മീനങ്ങാടി ഡിവിഷനില്‍ യു ഡി എഫിന്റെ സീറ്റ് വിഭജനം തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിരുന്നു,
തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് കെ ജെ ദേവസ്യക്ക് എതിരെ ജേക്കബ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് എം സി സെബാസ്റ്റ്യന്‍ മത്സര രംഗത്ത് എത്തി. വിജയം ദേവസ്യക്കായിരുന്നു. അന്ന് തുടങ്ങിയ അഭിപ്രയ വ്യത്യാസമാണ് ഇത്തവണ നടവയല്‍ പത്രിക കൊടുക്കാന്‍ സെബാസ്റ്റ്യനെ പ്രയരിപ്പിച്ചത്, എന്നാല്‍ ജേക്കബ് വിഭാഗത്തിന് ഇത്തവണയും തിരിച്ചടിയാണ് ഉണ്ടായത്, പഴ സിറ്റിംഗ് സീറ്റായ പനമരം ഡിവിഷനില്‍ വനിതാ സ്ഥാനാര്‍ഥിയെ നിറുത്തിയിരുന്നെങ്കില്‍ ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് നഷ്ടപെടുകയില്ലായിരുന്നു.
ജേക്കബ് വിഭാഗത്തിന് പനമരം ഡിവിഷനില്‍ വനിതാ സ്ഥാനാര്‍ഥി ഏറെ ഉണ്ടായിരുന്നു.എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇതൊന്നും പരിഗണിച്ചിരുന്നില്ല.

Latest