ബീഫ് വിവാദം: ആര്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

Posted on: October 22, 2015 10:16 am | Last updated: October 23, 2015 at 9:20 am
SHARE

തിരുവനന്തപുരം: ബീഫ് വിവാദത്തില്‍ ബിജെപിക്കും ആര്‍.എസ്.എസിനുമെതിരെ നിലപാട് കടുപ്പിച്ച് സിപിഎം രംഗത്തെത്തുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതോടൊപ്പം സംഘപരിവാര്‍ സംഘടനകളെയും സിപിഎം ലക്ഷ്യവയ്ക്കുകയാണ്. ഇഷ്ടമുള്ളവ ഭക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നേരത്തെ പറഞ്ഞ വി.എസ്. ഇപ്പോള്‍ നിലപാട് കടുപ്പിച്ചു. പശു മാതാവാണെങ്കില്‍ എന്തിന് മൂക്കുകയറുന്നുവെന്നായിരുന്നു വി.എസിന്റെ പരിഹാസം. ഗോവധ നിരോധത്തെ കുറിച്ചുളള ആര്‍എസ്എസ് നിലപാടിനെ കടന്നാക്രമിച്ച് കോടിയേരിയും രംഗത്തെത്തി. കേരളത്തില്‍ ആഎസ്എസ് ബീഫ് നിരോധനം നടപ്പിലാക്കാത്തത് ഇടതുപക്ഷത്തെ പേടിച്ചാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വി.എസിന്റെ നിരവാരത്തിലേക്ക് പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം ഡിവൈഎഫ്‌ഐക്കാരുടെയും യുവമോര്‍ച്ചക്കാരുടെയും നിലവാരത്തില്‍ വി.എസ് താഴ്ന്നുപോകരുതെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here