Connect with us

Education

ജെ ആര്‍ എഫ് ഇല്ലാത്തവരുടെ ഫെല്ലോഷിപ്പ് യു ജി സി നിര്‍ത്തലാക്കി

Published

|

Last Updated

ന്യൂഡല്‍ഹി ജെ ആര്‍ എഫ് യോഗ്യതയില്ലാത്ത പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഫെല്ലോഷിപ്പ് യു ജി സി നിര്‍ത്തലാക്കി. സര്‍വകലാശാലകള്‍ നേരിട്ട് പ്രവേശനം നല്‍കിയിരുന്ന പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് യു ജി സി നല്‍കി വന്നിരുന്ന ഫെല്ലോഷിപ്പ് തുകയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് യു ജി സി ഇക്കാര്യം വ്യക്തമാക്കിയത്. നേരിട്ട് പ്രവേശനം നേടിയ റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപയായിരുന്നു പ്രതിമാസമായി യു ജി സി നല്‍കിയിരുന്നത്. ഇപ്പോള്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പി എച്ച ഡി റിസര്‍ച്ച് തുടര്‍ന്നുക്കൊണ്ടു പോകാമെങ്കിലും നല്‍കി വന്നിരുന്ന ഫെല്ലോഷിപ്പ് തുടരാനാകില്ലെന്ന് കാണിച്ചാണ് യു ജി സി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നെറ്റ് പരീക്ഷ സി ബി എസ് ഇക്ക് കൈമാറിയതിന് പിന്നാലെ ഫെല്ലോഷിപ്പ് കൂടി നിര്‍ത്തലാക്കിയതില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്നലെ ന്യൂഡല്‍ഹിയിലെ യു ജി സി ആസ്ഥാനത്തിന് മുന്നില്‍ തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനായ ഐസയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
യു ജി സിയുടെ നടപടിക്കെതിരെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സംഘടിപ്പ് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്തും. റിസര്‍ച്ച് ഫെല്ലോകള്‍ക്ക് നല്‍കി വരുന്ന മുഴുവന്‍ ആനൂകുല്യങ്ങളും തിരിച്ചുകൊണ്ടു വരും വരെ സമരം തുടരുമെന്നും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Latest