Connect with us

Ongoing News

ദാദ്രി സംഭവം ആസൂത്രിതമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ അക്രമികള്‍ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ദാദ്രിയില്‍ മുസ്ലിംകളുടെ പൗരത്വാവകാശം നിഷേധിക്കുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തതായി കമ്മീഷന്‍ അംഗം ഫരീദ അബ്ദുള്ള ഖാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി കമ്മീഷന്‍ യോഗം ചേരാനിരിക്കുമ്പോഴാണ് കമ്മീഷന്‍ അംഗത്തിന്റെ വെളിപ്പെടുത്തല്‍.

വ്യക്തമായ ആസൂത്രണമില്ലാതെ ഇത്രയധികം ആളുകള്‍ക്ക് ഇത്രയും കുറഞ്ഞ സമയം കൊണ്ട് അവിടെ എത്താനാവില്ല. ഗ്രാമത്തില്‍ എല്ലാവരും ഉറങ്ങുകയായിരുന്നു. എന്നിട്ടും ഇത്രയധികം ആളുകള്‍ അഞ്ച് മിനിറ്റുകൊണ്ടാണ് അവിടെയെത്തിയത്.

പ്രദേശവാസികളായ ഹിന്ദുക്കള്‍ അന്വേഷണത്തോട് നന്നായി സഹകരിക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ സഹായിക്കാമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ പ്രദേശവാസികള്‍ വിമുഖത കാണിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ അങ്ങിനെ ഇല്ലെന്നും ഫരീദ അബ്ദുള്ള പറഞ്ഞു.