തദ്ദേശ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി 300 സീറ്റില്‍ മത്സരിക്കും

Posted on: October 21, 2015 4:32 pm | Last updated: October 22, 2015 at 12:15 am
SHARE

sara-joseph_350_011114010952കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് മുന്നൂറോളം സീറ്റുകളില്‍ മത്സരിയ്ക്കും. സൂക്ഷമമായ പരിശോധന നടത്തി വിജയ സാധ്യതയുള്ള സീറ്റുകളില്‍ മാത്രമാണ് മത്സരിയ്ക്കുന്നതെന്ന് ആം ആദ്മി കേരള കണ്‍വീനര്‍ സാറാ ജോസഫ് അറിയിച്ചു.
സാമ്പത്തിക പരാധീനതമൂലമാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 300 ആയി ചുരുങ്ങിയത്. നാലു ജില്ലാ പഞ്ചായത്ത് സീറ്റുകള്‍, കോര്‍പറേഷന്‍ സീറ്റുകള്‍എന്നിവ ഇതില്‍ഉള്‍പ്പെടുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്.
അഴിമതി, കൃഷി, അടിസ്ഥാന സൗകര്യവികസനം എന്നീ മൂന്നു ഭാഗങ്ങളായാണ് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രിക. അഴിമതി പൂര്‍ണ്ണമായി ഒഴിവാക്കി ജനങ്ങളുടെ അനുമതിയോടെ മാത്രമാവും ഏതു പദ്ധതിയും നടപ്പിലാക്കുകയെന്ന് ഒന്നാം ഭാഗത്തില്‍ പറയുന്നു. ഓരോ പദ്ധതിയ്ക്കുമായുള്ള ഫണ്ട് വിനിയോഗം സുതാര്യമായി ജനങ്ങളെ അറിയിക്കുമെന്നും സാറാ ജോസഫ് പറഞ്ഞു.