ജനറല്‍ ശൈഖ് മുഹമ്മദ് ഹുമൈദ് അല്‍ ശംസിയുടെ വീട് സന്ദര്‍ശിച്ചു

Posted on: October 21, 2015 6:30 pm | Last updated: October 21, 2015 at 6:30 pm
SHARE
4101497621
ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്തസാക്ഷിത്വം വരിച്ച ഹാദി ഹുമൈദ് അല്‍ ശംസിയുടെ പിതാവിനും ബന്ധുക്കള്‍ക്കുമൊപ്പം

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യമനില്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച ഹാദി ഹുമൈദ് അല്‍ ശംസിയുടെ വീട് സന്ദര്‍ശിച്ചു.
രാജ്യത്തിനായി അല്‍ ശംസിയുള്‍പെടെയുള്ള ധീര രക്തസാക്ഷികള്‍ നടത്തിയത് അഭിമാനകരമായ കര്‍മമാണെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. സഊദി അറേബ്യയുടെ കീഴില്‍ യമനില്‍ ഹൂത്തി വിമതര്‍ക്കെതിരായി നടത്തുന്ന ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കവെയാണ് അല്‍ ശംസി ജീവത്യാഗം ചെയ്തത്. യമനിലെ ഔദ്യോഗിക സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് തൂത്തെറിയാനാണ് ഹൂത്തി ഭീകരര്‍ രാജ്യം മുഴുവനും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഇത്തരം ഭീകരര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ സഖ്യസേന വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ജനറല്‍ ശൈഖ് മുഹമ്മദ് സഖര്‍ മേഖലയിലെ അല്‍ ശംസിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് മജ്‌ലിസിലും സന്ദര്‍ശനം നടത്തി. ജീവത്യാഗം ചെയ്ത സൈനികര്‍ രാജ്യത്തിനും രാഷ്ട്രത്തെ നയിക്കുന്നവര്‍ക്കും മഹത്തായ സന്ദേശമാണ് നല്‍കുന്നത്. അറബ് മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനുമായി നിലകൊള്ളുക എന്നതാണ് യു എ യുടെ പ്രഖ്യാപിത നയം. അനീതി, കടന്നുകയറ്റം, ഭീകരവാദം, തീവ്രവാദം തുടങ്ങിയവ മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. അല്‍ ശംസിയുടെ കുടുംബത്തെ ജനറല്‍ ശൈഖ് മുഹമ്മദ് ആശ്വാസിപ്പിക്കുകയും അദ്ദേഹത്തിന്റെ പരലോക ജീവിത വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
യു എ ഇ സായുധ സേനാമേധാവി ലഫ്. ജനറല്‍ ഹമദ് മുഹമ്മദ് താനി അല്‍ റുമൈതിയും ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്മാരും അല്‍ ശംസിയുടെ കുടുംബത്തെ അനുശോചനമറിയിച്ചു. പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കുടുംബത്തെ അനുശോചനമറിയിച്ചവരില്‍ ഉള്‍പെടും.

LEAVE A REPLY

Please enter your comment!
Please enter your name here