സോണി എക്‌സ്പീരിയ ഇസഡ്5, ഇസഡ്5 പ്രീമിയം പുറത്തിറക്കി

Posted on: October 21, 2015 6:29 pm | Last updated: October 22, 2015 at 3:00 pm

Sony-Xperia-Z5-Premiumന്യൂഡല്‍ഹി: സോണി തങ്ങളുടെ രണ്ട് പുതിയ സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്പീരിയ ഇസഡ്5, ഇസഡ്5 പ്രീമിയം മോഡലുകളാണ് പുറത്തിറക്കിയത്. 4കെ ഡിസ്‌പ്ലേയോട് കൂടിയ ലോകത്തെ ആദ്യത്തെ സ്മാര്‍ട് ഫോണാണ് എക്‌സ്പീരിയ ഇസഡ്5 പ്രീമിയം. 62,990 രൂപയാണ് ഇതിന്റെ വില. 52,990 രൂപയാണ് എക്‌സ്പീരിയ ഇസഡ്5ന്റെ വില.

64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറാണ് എക്‌സ്പീരിയ ഇസഡ്5 പ്രീമിയം മോഡലിനുള്ളത്. 3 ജി ബി ആണ് റാം. 4കെ വീഡിയോ റെക്കോര്‍ഡിംഗോട് കൂടിയ 23 മെഗാപിക്‌സല്‍ ശേഷിയുള്ളതാണ് പ്രധാന ക്യാമറ. 5 മെഗാപിക്‌സല്‍ ആണ് മുന്‍ ക്യാമറ. ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 32 ജി ബിയാണ് ഇന്റേര്‍ണല്‍ മെമ്മറി. ഇത് എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജി ബി വരെ വര്‍ധിപ്പിക്കാം.

3430 എം എ എച്ച് ആണ് ഇസഡ്5 പ്രീമിയം മോഡലിന്റെ ബാറ്ററി ശേഷി. ഇസഡ്5 മോഡലിന് 2900 എം എ എച്ച് ആണ് ബാറ്ററി ശേഷി. ഇസഡ്5 മോഡലിന്റെ ബാക്കി എല്ലാ സവിശേഷതകളും ഇസഡ്5 പ്രീമിയം മോഡലിന്റേതിന് സമാനമാണ്.