രാജ്യാന്തര പുരസ്‌കാരംവിദ്യാര്‍ഥികള്‍ വികസിപ്പിച്ച കൊതുക് നിര്‍മാര്‍ജന ഉപകരണത്തിന് രാജ്യാന്തര പുരസ്‌കാരം

Posted on: October 21, 2015 6:00 pm | Last updated: October 21, 2015 at 6:16 pm
SHARE

അബുദാബി: അബുദാബിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത കൊതുകിനെ നശിപ്പിക്കാനുള്ള ഉപകരണത്തിന് രാജ്യാന്തര പുരസ്‌കാരം.
അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ എട്ട് എഞ്ചിനിയറിംഗ്, ജീവശാസ്ത്ര, ഗണിത വിദ്യാര്‍ഥികളാണ് കൊതുകിനെ ഫലപ്രദമായി നശിപ്പിക്കാന്‍ ഉതകുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. കൊതുകുകളെ ആകര്‍ഷിക്കാനായി രാസവസ്തു സാന്നിധ്യമുള്ള ഉപകരണത്തിന്റെ ഇലക്ട്രിക് കമ്പികളില്‍ പറന്നെത്തുന്ന കൊതുകുകള്‍ ആ നിമിഷം തന്നെ കത്തിയമരുന്ന സംവിധാനമാണിത്. കഴിഞ്ഞ മാസം വിദ്യാര്‍ഥികളുടെ സംഘത്തിലെ മൂന്നു പേര്‍ ബോസ്റ്റണില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ജനിറ്റിക് എന്‍ജിനിയറിംഗ് മെഷീന്‍ കോമ്പറ്റീഷിനില്‍ പങ്കെടുത്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇവര്‍ക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജീവശാസ്ത്രം, എഞ്ചിനിയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിലെ വിദ്യാര്‍ഥികളായ ധന്യ ബേബി(20), ജോവന്‍ ജൊവാന്‍സവിക്(20), കൃഷ്ണ ഗെയ്‌റ(19), മുഹമ്മദ് മിര്‍സ(20), സഹാന്‍ ടാംബോ (21), ഷയിന്‍ യാംഗ്‌ലീ(22), ടിനാകിം(20), ഗുവാന്‍ വോംഗ്(21) എന്നിവരാണ് ഉപകരണം വികസിപ്പിച്ച സംഘത്തിലുള്‍പെട്ടത്.
വിദ്യാര്‍ഥികള്‍ വികസിപ്പിച്ച കൊതുക് നിര്‍മാര്‍ജന ഉപകരണത്തിന്