ഹരിയാനയിലെ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹവുമായി പ്രതിഷേധം

Posted on: October 21, 2015 3:26 pm | Last updated: October 21, 2015 at 3:26 pm

CRwbOD_UkAArNtfചണ്ഡീഗഢ്: ഹരിയാനിയില്‍ ദളിത് കുടംബത്തിലെ കുട്ടികളെ തീവച്ച് കൊന്ന സംഭവത്തില്‍ നീതി ലഭ്യമായില്ലെന്ന് ആരോപിച്ച് കുട്ടികളുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ഫരീദാബാദിലെ സുനപ്പേഡ് ഗ്രാമത്തില്‍ നാലംഗ കുടുംബത്തെ സവര്‍ണര്‍ ജീവനോടെ കത്തിച്ചത്. രണ്ട് പിഞ്ചുകുട്ടികള്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതന്ദര്‍ നാട് വിട്ടുപോകുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ജിതേന്ദറിന്റെ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കൃത്യവിലോപം നടത്തിയതിന് ഏഴു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

rahul-gandhi-dalit-family_
സംഭവ സ്ഥലം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അപലപിച്ചു.