ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ

Posted on: October 21, 2015 2:42 pm | Last updated: October 21, 2015 at 2:46 pm
SHARE

drivingതിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ. റോഡപകടങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമീഷന്റതാണ് ശിപാര്‍ശ. പ്രായ പരിധി സ്ത്രീകള്‍ക്ക് 20 വയസ്സും പുരുഷന്‍മാര്‍ക്ക് 21 വയസ്സുമായി ഉയര്‍ത്താനാണ് ശിപാര്‍ശ.

നിലവില്‍ എല്ലാവര്‍ക്കും 18 വയസ്സാണ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി. 50 മണിക്കൂര്‍ വാഹനമോടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.