നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി തന്നെ നയിക്കും: സുധീരന്‍

Posted on: October 21, 2015 2:00 pm | Last updated: October 22, 2015 at 12:15 am

SUDHEERANകൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണം കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും ഇലക്ഷന്‍ പോയിന്റെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുധീരന്‍ വ്യക്തമാക്കി.