വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുന്നു: മുഫ്തി മുഹമ്മദ് സെയ്ദ്

Posted on: October 21, 2015 1:48 pm | Last updated: October 22, 2015 at 12:15 am
SHARE

Mufti-Saeedശ്രീനഗര്‍: വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുകയാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഭൗതികാവശിഷ്ടം മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാളെ പെട്രോള്‍ ബോംബെറിഞ്ഞ് കൊന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദാദ്രിയിലെ അഖ്‌ലാഖിന്റേയും ജമ്മു കാശ്മീരിലെ സാഹിദ് അഹമ്മദിന്റേയും കൊലപാതകങ്ങള്‍ ഇന്ത്യന്‍ മതേതരത്തിനെതിരെയുള്ള ആക്രമണങ്ങളാണ്. രാജ്യത്തിന്റെ മന:സാക്ഷിയെ പിടിച്ചുകുലുക്കിയ കൊലപാതകങ്ങളാണ് നടന്നത്. വര്‍ഗീയത പറഞ്ഞുകൊണ്ട് ബിജെപി നടത്തുന്ന രാഷ്ട്രീയം അപകടകരമാണെന്നും മുഫ്തി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here