Connect with us

Ongoing News

ടെസ്റ്റില്‍ പച്ച ബോള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഐസിസിയില്‍ ആലോചന

Published

|

Last Updated

ദുബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ പച്ചബോള്‍ ഉപയോഗിക്കിന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നു. ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ നിറത്തിലുള്ള പന്തുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ഫ്‌ളെഡ്‌ലൈറ്റ് മത്സരങ്ങള്‍ക്ക് സഹാകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പച്ച കലര്‍ന്ന മഞ്ഞ ബോള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഡേനൈറ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ തിളങ്ങുന്ന നിറങ്ങളുള്ള പന്തുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഐസിസി ആലോചിക്കുന്നത്. അടുത്ത മാസം നവംബര്‍ 27ന് അഡ്‌ലൈയ്ഡില്‍ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിന് തുടക്കാമാകും. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് മത്സരം. പിങ്ക് നിറത്തിലുള്ള പന്തായിരിക്കും ഈ മത്സരത്തില്‍ ഉപയോഗിക്കുക.
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ചുവപ്പ് നിറത്തിലുള്ള പന്തും നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ വെള്ള നിറത്തിലുള്ള പന്തുമാണ് ഉപയോഗിക്കുന്നത്.

---- facebook comment plugin here -----

Latest