എസ് വൈ എസ് മുട്ടില്‍ സര്‍ക്കിള്‍ പ്രതിനിധി സംഗമം നവംബറില്‍

Posted on: October 21, 2015 10:53 am | Last updated: October 21, 2015 at 10:53 am
SHARE

മുട്ടില്‍: സമസ്ത കേരള സുന്നീ യുവജന സംഘം മുട്ടില്‍ സര്‍ക്കിള്‍ കമ്മിറ്റി നവംബര്‍ എട്ടിന് മാണ്ടാട് സുന്നി സെന്ററില്‍ സര്‍ക്കിള്‍ പ്രതിനിധി സംഗമം നടക്കും. ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് നീട്ടിവെച്ചത്. സമസ്ത വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ കാന്തപുരം വരെ എന്ന വിഷയത്തില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ക്ലാസെടുക്കും. ജില്ലാ സോണ്‍ സര്‍ക്കിള്‍ നേതാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഉബൈദ് സഅദി, വഹാബ് നെന്മേനി, അബൂബക്കര്‍ പരിയാരം, സുല്‍ഫി മുട്ടില്‍ , മുസ്തഫ കുട്ടമംഗലം, ബഷീര്‍ മാണ്ടാട്, അബൂബക്കര്‍, ഖാദര്‍, അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു. എം ബി ഉസ്മാന്‍ സ്വാഗതവും ഗഫൂര്‍ മാണ്ടാട് നന്ദിയും പറഞ്ഞു.