Connect with us

Malappuram

കെ എസ് ആര്‍ ടി സി സമരം യാത്രക്കാരെ വലച്ചു

Published

|

Last Updated

മലപ്പുറം: കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം ദീര്‍ദൂര യാത്രക്കാരെ വലച്ചു.
സി ഐ ടി യു ആഭിമുഖ്യത്തിലുള്ള കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷനിലെ ജീവനക്കാരാണ് 24 മണിക്കൂര്‍ പണിമുടക്കിന് നേതൃത്വം നല്‍കിയത്. ഇതേ തുടര്‍ന്ന് ദീര്‍ഘ യാത്രക്കാര്‍ പ്രയാസപ്പെട്ടു. അന്യ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ദുരിതത്തിലാക്കിയത്. നെടുമ്പശ്ശേരിയി വിമാനത്തവളത്തിലേക്ക് പോകേണ്ട പ്രവാസികളെയും സാരമായി ബാധിച്ചു. കെ എസ് ആര്‍ ടി സി യില്‍ കണ്‍സെഷനെടുത്ത വിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കി. മലപ്പുറം ഡിപ്പോയില്‍ 34 സര്‍വീസുകള്‍ മുടങ്ങി. നെടുമ്പാശ്ശേരിയിലേക്കുള്ള ലോഫ്‌ളോര്‍ ബസുകളുടെ എട്ട് സര്‍വീസുകളില്‍ മൂന്നെണ്ണം മാത്രമാണ് നടന്നത്.
ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക, എം പാനല്‍ വേതനം 500 രൂപയാക്കുക, ഡി എ കുടിശ്ശിക പൂര്‍ണമായും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ സര്‍വീസ് നടത്തിയത് കേവലം 13 ബസുകള്‍ മാത്രം. 53 ബസുകളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. സമരാനുകൂലികള്‍ ഡിപ്പോ പരിസരത്ത് പ്രതിഷേധപ്രകടനവും വിശദീകരണവും നടത്തി. കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. പെരിന്തല്‍മണ്ണയില്‍ നേതാക്കളായ എം അബ്ദുര്‍റഹ്മാന്‍, ടി മോഹന്‍ ദാസ്, കെ പി ഫിറോസ്, വി കെ സുരേന്ദ്രന്‍, എ ഗംഗാധരന്‍, കെ പി രാധാകൃഷ്ണന്‍ സംസാരിച്ചു.

Latest