ആസിഫിന് നീതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

Posted on: October 21, 2015 10:01 am | Last updated: October 21, 2015 at 10:01 am
SHARE

കോഴിക്കോട്: മുംബൈ ബാന്ദ്ര വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ചാവക്കാട് തിരുവത്ര തെരുവത്ത് ആസിഫ് എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവിനെ തീര്‍ത്തും അന്യായമായാണ് പാതിരാത്രിയില്‍ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചത്. തനിക്കെതിരെ അസഭ്യം പറഞ്ഞ പോലീസുകാരോട് ഇത്തരത്തില്‍ സംസാരിക്കരുതെന്ന് പറഞ്ഞതിനാണ് മതത്തിന്റെ പേരിലും പാക്‌സിസ്ഥാനിയെന്ന് ആരോപിച്ചുമാണ് മര്‍ദ്ദിച്ച് അവശനാക്കിയത്. ഈ വിഷയത്തില്‍ ഒരു കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പോലും മഹാരഷ്ട്ര പോലീസ് മുന്നോട്ട് വന്നിട്ടില്ല. അന്യ സംസ്ഥാനത്ത് ഒരു മലയാളി യുവാവിന് നേരിട്ട കടുത്ത മനുഷ്യാവകാശ ധ്വംസനത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ധേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here