Connect with us

Palakkad

ലീഗിനെതിരെ വിമതനായി മാപ്പിളപ്പാട്ട് കലാകാരന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മണലടിയിലാണ് കാഥികനും മാപ്പിളപ്പാട്ടു കലാകാരനുമായി സിദ്ദീഖ് മണലടിയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് എതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്.
നിലവിലെ ലീഗ് പഞ്ചായത്തംഗം ലീഗില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി ജനവിധി തേടുന്നുണ്ട്, ഇവിടെ ഇടത് സ്ഥാനാര്‍ഥി മുഹമ്മദാലി എന്ന വലിയമോന്‍ കോണിചിഹ്നത്തിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും ലീഗ് വിമതന്‍ സിദ്ദീഖ് മണലടി ജീപ്പ് അടയാളത്തിലും സി എച്ച് മുഹമ്മദ് മൊബൈല്‍ അടയാളത്തിലുമാണ് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതോടെ നാലു സ്ഥാനാര്‍ഥികളും തീ പാറുന്ന പോരാട്ടത്തിലാണ്.

ചെന്നിത്തല 28ന് ജില്ലയില്‍
പാലക്കാട്: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല 28ന് ജില്ലയില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, യു ഡി എഫ് തിരെഞ്ഞടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അറിയിച്ചു.
പട്ടാമ്പി കൊപ്പം മൂന്ന് മണി, നാലര തൃത്താല, അഞ്ചര ഷൊര്‍ണ്ണൂര്‍, ആറര ഒറ്റപ്പാലം, ഏഴര തരുര്‍ പെരുങ്ങോട്ടുകുര്‍ശി എന്നിവിടങ്ങളിലാണ് പങ്കെടുക്കുക.

യോഗം ഇന്ന്
ഒറ്റപ്പാലം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ഒന്നു മുതല്‍ 36 വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് കാലത്ത് 11ന് കണ്ണിയംപുറം സെവന്ത്‌ഡെ ആശുപത്രിക്കു സമീപമുള്ള ഒറ്റപ്പാലം റോട്ടറി ക്ലബ് ഹാളില്‍ വെച്ച് കൂടുന്നതാണ്. എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രതിനിധികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

തിരിച്ചറിയല്‍
കാര്‍ഡ് വിതരണം
മണ്ണാര്‍ക്കാട്: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങി. അര്‍ഹരായവര്‍ നേരിട്ടെത്തി കാര്‍ഡ് കൈപറ്റണം.

Latest