ആര്‍ഭാടങ്ങളില്ലാതെ വി എസിന് 92ാം പിറന്നാള്‍

Posted on: October 21, 2015 12:39 am | Last updated: October 21, 2015 at 12:39 am
SHARE
vs tvm
92-ാം പിറന്നാള്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പേരമകന്‍ അരവിന്ദ് കേക്ക് നല്‍കുന്നു

തിരുവനന്തപുരം: ആര്‍ഭാടങ്ങളില്ലാതെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷം. അതിരാവിലെയുള്ള യോഗക്കും നടത്തം ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ക്കും ശേഷം പത്രപാരായണം. പതിവുപോലെ രാവിലെ മുതല്‍ നിവേദനങ്ങളുമായി വി എസിനെ കാണാന്‍ സന്ദര്‍ശകരെത്തി. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു നടത്തുന്ന സമരത്തിന്റെ ഉദ്ഘാടകനായി വി എസിനെ ക്ഷണിക്കാനാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെത്തിയത്. പരാതികള്‍ സശ്രദ്ധം കേട്ട ശേഷം ഉദ്ഘാടനത്തിനു വരാമെന്ന് വി എസിന്റെ ഉറപ്പ്. രാവിലെ മുതല്‍ കന്റോണ്‍മെന്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ഭാര്യ വസുമതി നല്‍കിയ മധുരം കഴിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പായസം നല്‍കാന്‍ പതിവു നിര്‍ദേശം. മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം ഉച്ചയൂണ്. ഇത്രയിലുമൊതുങ്ങി പ്രതിപക്ഷനേതാവിന്റെ പിറന്നാള്‍ ആഘോഷം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി അടക്കം നിരവധി പ്രമുഖര്‍ ഫോണിലൂടെ വി എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here