ഫിഫയ്ക്ക് പുതിയ പ്രസിഡന്റ് അടുത്തവര്‍ഷം

Posted on: October 20, 2015 10:17 pm | Last updated: October 20, 2015 at 10:17 pm
SHARE

സൂറിച്ച്: സെപ് ബ്ലാറ്ററിന്റെ പിന്‍ഗാമിയെ അടുത്ത വര്‍ഷം ഫെബ്രുവരി 26നു തിരഞ്ഞെടുക്കുമെന്ന് ഫിഫ. സൂറച്ചില്‍ ഫെബ്രുവരി 26നു നടക്കുന്ന പ്രത്യേക കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നു ഫിഫ അറിയിച്ചു. ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണു തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത്. ഡൊമനികോ സ്‌കാലയായിരിക്കും വരണാധികാരി.