ഇന്ത്യന്‍ മാസ്റ്റര്‍ ഷെഫ് സഞ്ജീവ് കപൂര്‍ ഇസ്‌ലാമിക പുതുവര്‍ഷദിനത്തില്‍ ഭക്ഷണം വിതരണം ചെയ്തു

Posted on: October 20, 2015 9:13 pm | Last updated: October 20, 2015 at 9:13 pm
SHARE
പുതുവര്‍ഷ ദിനത്തില്‍ നടന്ന ഭക്ഷണ വിതരണത്തില്‍ നിന്ന്
പുതുവര്‍ഷ ദിനത്തില്‍ നടന്ന ഭക്ഷണ വിതരണത്തില്‍ നിന്ന്

അബുദാബി: ഇസ്‌ലാമിക പുതുവര്‍ഷ ദിനമായ മുഹറം ഒന്നിന് ഇന്ത്യന്‍ മാസ്റ്റര്‍ ഷെഫ് സഞ്ജീവ് കപൂര്‍ അബുദാബിയിലെ തൊഴിലാളികള്‍, ഓഫീസ് ബോയികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് 200ഓളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
അബുദാബി ടൂറിസം-സാംസ്‌കാരിക അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ജീവ് കപൂറിന് ഹോട്ടലുകളുണ്ട്. സാധാരണക്കാരുടെ ഇടയിലേക്ക് ഭക്ഷണപ്പൊതിയുമായി എത്തിയത് പുതിയൊരു സന്തോഷമാണ് നല്‍കുന്നതെന്നും അബുദാബി ടൂറിസം, സാംസ്‌കാരിക അതോറിറ്റി മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൗസാ അല്‍ ഷംസി വ്യക്തമാക്കി. ഇത് മാതൃകയാണെന്നും അവര്‍ പറഞ്ഞു.