രാഷ്ട്ര പുരോഗതിയില്‍ വനിതകളുടെ പങ്ക് പ്രധാനം- ഗര്‍ഗാവി

Posted on: October 20, 2015 8:00 pm | Last updated: October 20, 2015 at 8:44 pm
SHARE

അബുദാബി: രാജ്യത്തിന്റെ പുരോഗതിയില്‍ വനിതകളുടെ പങ്ക് അതീവ പ്രാധാന്യമുള്ളതാണെന്ന് ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറലായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉഹൂദ് അല്‍ റൂമിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഗര്‍ഗാവി.
രാഷ്ട്രത്തിന്റെ വികസനത്തിലും വിജയത്തിലും മികച്ച പ്രകടനത്തിലും വനിതകള്‍ നിര്‍ണായക ഘടകമാണ്. രാജ്യം വനിതകള്‍ക്ക് നല്‍കുന്ന ആദരത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉഹൂദിനെ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സിലി(ജി ഇ സി)ലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഉഹൂദ് അല്‍ റൂമിയുടെ മികച്ച പ്രവര്‍ത്തനമാണ് പുതിയ പദവിക്ക് അര്‍ഹയാക്കിയതെന്നും അല്‍ ഗര്‍ഗാവി ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here