ശൈഖ് മുഹമ്മദ് ചോദിക്കുന്നു, ദുബൈയില്‍ നിങ്ങള്‍ സംതൃപ്തനാണോ

Posted on: October 20, 2015 8:16 pm | Last updated: October 20, 2015 at 8:16 pm
SHARE

Happy cityദുബൈ: എമിറേറ്റില്‍ അധിവസിക്കുന്ന ജനങ്ങള്‍ ഇവിടുത്തെ ജീവിതത്തില്‍ സംതൃപ്തരാണോയെന്ന അന്വേഷണവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രംഗത്തെത്തി.
ശൈഖ് മുഹമ്മദിന് വേണ്ടി ഇന്നലെ ദുബൈ പോലീസാണ് എമിറേറ്റിലെ താമസക്കാരുടെ മൊബൈലുകളിലേക്ക് അഭിപ്രായമയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയച്ചത്.’നിങ്ങളുടെ അഭിപ്രായമറിയാന്‍ ശൈഖ് മുഹമ്മദ് താത്പര്യപ്പെടുന്നു’ എന്ന സന്ദേശം അറബി, ഇംഗ്ലീഷ് ഭാഷകളില്‍ മൊബൈലുകളില്‍ ഇന്നലെ രാവിലെ മുതല്‍ എത്താന്‍ തുടങ്ങി. സന്ദേശത്തിന് താഴെയുള്ള ലിങ്കിലൂടെ, നിങ്ങള്‍ ദുബൈയില്‍ സംതൃപ്തനാണോ അല്ലെയോ എന്ന് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
സന്തോഷവാനാണ്, ദുഃഖിതനാണ്, രണ്ടുമല്ല എന്നീ മൂന്നില്‍ നിന്നാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായമാണ് ശൈഖ് മുഹമ്മദ് ആരാഞ്ഞിട്ടുള്ളത്. ‘ഹാപ്പി സിറ്റി’ എന്ന തലവാചകവുമായി വന്ന സന്ദേശം തുറന്ന് നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. എന്താണെന്നുപോലും പരിശോധിക്കാത്തവരും ഡിലീറ്റ് ചെയ്തവരും സന്ദേശം സ്വീകരിച്ചവരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here