കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് സീതാറാം യെച്ചൂരി

Posted on: October 20, 2015 8:01 pm | Last updated: October 21, 2015 at 12:29 am
SHARE

yechooryന്യൂഡല്‍ഹി:കണ്ണൂരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാരായിമാര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിട്ടില്ല. അവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. കാരായിമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുമോ എന്ന ചോദ്യത്തിനു അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.