ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി

Posted on: October 20, 2015 2:59 pm | Last updated: October 20, 2015 at 2:59 pm
SHARE

SWAMY_saswathikanandaതിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് അപേക്ഷ നല്‍കിയത്. ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കളെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണ സാധ്യത കുറവാണെന്ന് വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു.