തദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം: വി എസ്

Posted on: October 20, 2015 1:24 pm | Last updated: October 20, 2015 at 1:27 pm
SHARE

VS

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലും അരുവിക്കരയിലെ പോലെ യുഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വി എസിന്റെ 93ാം പിറന്നാളായ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായം 93ആയി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് തദ്ദേശ തിരഞ്ഞടുപ്പില്‍ വിജയിക്കല്‍ മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് ഇത് പത്ര സമ്മേളനമായി കാണേണ്ടെന്നും പിറന്നാള്‍ പായസം കുടിച്ച് എല്ലാവരും പൊയ്‌ക്കോളൂ എന്നും അദ്ദേഹം തമാശയായി പറഞ്ഞു. പിറന്നാള്‍ ദിനമായ ഇന്നും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാണ് വി എസ്.