ജില്ലയില്‍ 264 പ്രശ്‌ന ബൂത്തുകള്‍

Posted on: October 20, 2015 10:46 am | Last updated: October 20, 2015 at 10:46 am
SHARE

പാലക്കാട്: ജില്ലയില്‍ പ്രശ്‌നബാധിത ബൂത്തുകള്‍ 264 എണ്ണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. അട്ടപ്പാടി മേഖലയില്‍ പ്രശ്‌നബാധിത ബൂത്തുകള്‍ പതിനേഴെണ്ണമാണ്. ഇതില്‍ പന്ത്രണ്ടെണ്ണം മാവോയിസ്റ്റ് ഭീഷണി ബാധിത ബൂത്തുകളെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചതായും ജില്ലാ കലക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു ജില്ലയില്‍ ആറായിരം ഉദ്യോഗസ്ഥരെ നിയമിക്കും. ഒരുവയസ്സില്‍ താഴെയുള്ള കുട്ടികളുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍, ബേങ്ക്-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വാളയാര്‍ ഫോറസ്റ്റ് പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എസ് ഷെയ്ക്ക് ഹൈദ്രോസ് ഹുസൈനാണ് ജില്ലയിലെ മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍. സോഫി, കെ ടി വര്‍ഗീസ്, രഘുനന്ദനന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ ചെലവ് നിരീക്ഷകരായിരിക്കും. ഇതിനകം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരസ്യം പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്ത സ്ഥാനാര്‍ഥികള്‍ അവ സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ അവ നീക്കം ചെയ്ത് ചെലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തിലേക്ക് 4933 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 614 പേരും നഗരസഭയിലേക്ക് 798 പേരും ജില്ലാ പഞ്ചായത്തിലേക്ക് 121 പേരുമാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്.

സ്ഥാനാര്‍ഥികളുടെ യോഗം ഇന്ന്
പാലക്കാട്: ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടേയും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടേയും യോഗം ഇന്ന് വൈകീട്ട് നാലിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.

പരിശീലനം
ഇന്നും നാളെയും
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് അടിസ്ഥാനത്തില്‍ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും ഇന്നും നാളെയും പരിശീലനം നല്‍കും. (ഒക്‌ടോബര്‍ 20, 21) . പങ്കെടുക്കേണ്ട ബ്ലോക്ക്, പരിശീലന സ്ഥലം എന്ന ക്രമത്തില്‍:- 20- തൃത്താല, പട്ടാമ്പി-പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി- മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ആലത്തൂര്‍, കുഴല്‍മന്ദം-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. 1- ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം-ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പാലക്കാട്, മലമ്പുഴ-പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ചിറ്റൂര്‍, നെന്മാറ-ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് കേന്ദ്രങ്ങളില്‍ ഹാജരാവണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here