റെയില്‍വേ ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച തീവണ്ടി രക്ഷാദുരന്തം ശ്രദ്ധേയമായി

Posted on: October 20, 2015 10:44 am | Last updated: October 20, 2015 at 11:16 am
SHARE

പാലക്കാട്: ജില്ലയിലും റെയില്‍വേ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ തീപിടിക്കുന്നതും തുടര്‍ന്ന് നടന്ന രക്ഷാ പ്രവര്‍ത്തനങ്ങളും ശ്രദ്ദേയമായി.
റെയില്‍വേ സുരക്ഷാ സേനയും, എഞ്ചിനീയറിംഗ് വിംഗും പാലക്കാട് ഡിവിഷനിലെ മെഡിക്കല്‍വിഭാഗവും ആര്‍ക്കോണത്തു നിന്നുള്ള നാലാം ബറ്റാലിയന്‍ അംഗങ്ങളും അണിനിരന്ന മോഗ് ഡ്രില്ല് രാവിലെ 10.35നാണ് തുടങ്ങിയത്. ഷൊര്‍ണൂരിനും കാരക്കാട് സ്റ്റേഷനും മധ്യയുണ്ടായ അപകടം നടന്ന് രണ്ടു മിനിറ്റിനകം സ്റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് തീപിടിത്തവും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്ന ദൗത്യവും നടന്നു.
അപകടത്തില്‍പ്പട്ട യാത്രക്കാരെ രക്ഷിച്ച് മറ്റൊരു വാഹത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെയുള്ള രംഗങ്ങള്‍ ദൗത്യസേന പൂര്‍ത്തിയാക്കി. എല്ലാവിധസുരക്ഷാസംവിധാനത്തോടെയാണ് ദുരന്തനിവാരണസേനയുടെ ഉപയോഗിക്കുന്ന ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ വാന്‍, ആക്‌സിഡന്റ്‌റിലീഫ് ട്രെയിന്‍, ട്രിയിനില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുക, പുകശ്വസിച്ചവരെ രക്ഷപ്പെടുത്തുക എന്നിവയൊക്കെ രക്ഷാപ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചു.
പാലക്കാട് സേനം എന്തപകടവും തരണം ചെയ്യാന്‍ പ്രാപ്തമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന രക്ഷാദുരന്തത്തിന്റെ ആവിഷ്‌കാരം.
സിനിമയെ വെല്ലുന്നരീതിയില്‍ നടന്ന മോക്ഡ്രില്ലിന് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജന്‍ ബലു, ആര്‍ക്കോണം എന്‍ ഡി ആര്‍ എഫ് ഇന്‍സ്‌പെക്ടര്‍ എന്‍ മോഹനന്‍, റെയില്‍വേയില്‍ നിന്നും സിനിയര്‍ ഡിവിഷന്‍ സേഫ്റ്റി ഓഫീസര്‍ എ ചെല്ലാദുരൈ, മെക്കാനിക്കല്‍ എന്‍ജിനീയര്‍ ബി വേണുഗോപാല്‍, അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. യു കെ പെരുമാള്‍, അസി മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആദികേശവ് എന്നിവര്‍ നേതൃത്വം നല്‍കി.