തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തിന് തുടക്കമായി

Posted on: October 20, 2015 10:34 am | Last updated: October 20, 2015 at 10:34 am

thunjan parambuതിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തിന് തുഞ്ചന്‍പറമ്പില്‍ തുടക്കമായി.
വിദ്യാരംഭം കലോത്സവം ഉദ്ഘാടനം നടി മഞ്ജുവാര്യര്‍ നിര്‍വഹിച്ചു. ആധുനിക മലയാളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ എം ടിക്ക് പിതാവിന്റെ സ്ഥാനമാണുള്ളതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഭാഷയുടെ അഭിമാനമായ എം ടിയുടെ വിരലുകളിലേക്ക് കൗതുകത്തോടെയാണ് താന്‍ നോക്കാറുള്ളത്. അത്രയേറെ സാഹിത്യ വിഭവങ്ങള്‍ നിറഞ്ഞൊഴുകിയ വിരലുകളാണ് എം ടിയുടേത്.
എം ടിയുടെ ദയ എന്ന നോവമാണ് തന്റെ മനസ്സില്‍ ഏറെ സ്വാധീനം ചെലുത്തിയ കൃതിയെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു.
എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചാത്തനാത്ത് അച്യുതനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, കെ എക്‌സ് ആന്റോ സംസാരിച്ചു. തുടര്‍ന്ന് ശപ്തരഹസ്യവും മോഹിനിയാട്ടവും അരങ്ങേറി. ഇന്ന് വൈകീട്ട് നാലിന് ‘ദി വിസിറ്റര്‍’ സിനിമാ പ്രദര്‍ശനവും ആറ് മണിക്ക് സംഗീതക്കച്ചേരിയും 7.30 ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും.