‘അഞ്ജനക്കൊരു വീട്’ പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കമായി

Posted on: October 20, 2015 10:29 am | Last updated: October 20, 2015 at 10:29 am

കോഴിക്കോട്: എസ് എന്‍ ട്രസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും ജീവനക്കാരും പൊതുജനങ്ങളും സംയുക്തമായി നിര്‍മിക്കുന്ന’അഞ്ജനക്കൊരു വീട്’ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. സെറിബ്രല്‍ പഴ്‌സി അസുഖം ബാധിച്ച എസ് എന്‍ ട്രസ്റ്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഞ്ജന ചേളന്നൂര്‍ ഒഴിപറമ്പില്‍ സന്തോഷ്‌കുമാറിന്റെ മകളാണ്.
തകര്‍ന്നു വീഴാറായ ചെറ്റക്കുടിലിലാണ് ഇവരുടെ താമസം. അഞ്ജനയുടെ വീട് നിര്‍മാണത്തിലേക്ക് സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അക്കൗണ്ട് നമ്പര്‍:67339834220,ഐ എഫ് എസ് സി കോഡ്: േെയൃ0000858, എസ്ബിടി കക്കോടി.