എയര്‍ ഇന്ത്യ അധികൃതര്‍ ടിക്കറ്റ് നല്‍കി; മജീദ് നാട്ടിലെത്തി

Posted on: October 19, 2015 10:44 pm | Last updated: October 19, 2015 at 10:44 pm
SHARE

majeedമസ്‌കത്ത്: ഹാന്‍ഡ് ബാഗ് പരിധി അനുവദിച്ചതിലും അധികം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെക്കേണ്ടി വന്ന മജീദ് ഒടുവില്‍ നാട്ടിലെത്തി. എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് അധികൃതര്‍ ബോര്‍ഡിംഗ് പാസ് കീറിയതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തെ കോഴിക്കോട്ടേക്കുള്ള യാത്ര നിര്‍ത്തിവെക്കേണ്ടി വന്ന മജീദിനെ ഇന്നത്തെ വിമാനത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ നാട്ടിലെത്തിച്ചു.