ബേപ്പൂരില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: October 19, 2015 10:19 pm | Last updated: October 21, 2015 at 12:29 am
SHARE

dead2ഫറോക്ക്: നാല് ദിവസം മുമ്പ് ബേപ്പൂരില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിന് പിറക് വശത്തെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നാണ് ബേപ്പൂര്‍ സ്വദേശി കക്കാടത്ത് കുഴിപ്പള്ളി രവീന്ദ്രന്റെ മകന്‍ രാജേഷി(38)ന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ഗാര്‍ഡനില്‍ മരുന്ന് തളിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്. ഇവര്‍ പന്നിയങ്ക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പന്നിയങ്കര എസ് ഐ ബൈജുവും സംഘവും സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നാല് ദിവസം മുമ്പ് രാജേഷിനെ കാണാതായതായി ചൂണ്ടിക്കാട്ടി ഭാര്യ മിനി ഇന്ന് രാവിലെ ബേപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അമിതമായ മയക്ക് മരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മയക്ക് മരുന്ന് ഉപയോഗിച്ച സിറിഞ്ചുകളും മറ്റും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മാര്‍ബിള്‍ തൊഴിലാളിയാണ് മരിച്ച രാജേഷ്. മാതാവ്: കാര്‍ത്ത്യായനി, ഏകമകന്‍ മകന്‍: രമില്‍.

LEAVE A REPLY

Please enter your comment!
Please enter your name here