മലപ്പുറത്ത് ലീഗിനെതിരെ മല്‍സരിക്കുന്നത് സാമ്പാര്‍ മുന്നണി: കുഞ്ഞാലിക്കുട്ടി

Posted on: October 19, 2015 7:05 pm | Last updated: October 20, 2015 at 9:31 am
SHARE

kunchalikkuttiതിരുവനന്തപുരം: മലപ്പുറത്തെ 25 പഞ്ചായത്തിലും ഒരു മുന്‍സിപ്പാലിറ്റിയിലും ലീഗിനെതിരെ മല്‍സരിക്കുന്നത് സാമ്പാര്‍ മുന്നണിയാണെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സാമ്പാറില്‍ എല്ലാ കഷണങ്ങളുമെന്ന പോലെ ഈ മുന്നണിയില്‍ എല്ലാവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു മുന്‍തൂക്കം ലഭിക്കും. എന്നാല്‍ മുന്നണിയിലും പാര്‍ട്ടികളിലുമുള്ള അനൈക്യം അതിനു തടസമാണ്. യു ഡി എഫ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. കാര്യങ്ങള്‍ നേരാംവണ്ണം കൊണ്ടുപോകണം.

സൗഹൃദ മല്‍സരമെന്നാല്‍ എന്താണെന്ന് അറിയില്ല. അങ്ങനെയൊരു തീരുമാനം യു ഡി എഫ് എടുത്തതായി അറിയില്ല. മലപ്പുറത്തെ 25 പഞ്ചായത്തില്‍ ലീഗ് കോണി ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ മിക്കയിടത്തും എതിരായി ഒരു സ്ഥാനാര്‍ഥി മാത്രമേയുള്ളൂ. വടി, കണ്ണട, കുട തുടങ്ങിയ വൃദ്ധചിഹ്നങ്ങളിലാണ് അവര്‍ മല്‍സരിക്കുന്നത്. ഇവര്‍ക്കു പിന്നില്‍ ആരാണെന്നു കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.