കുവൈത്ത് ഐ സി എഫ് ഹുബ്ബുറസൂല്‍ മഹാസമ്മേളനം ജനുവരി ഒന്നിന്

Posted on: October 19, 2015 6:20 pm | Last updated: October 19, 2015 at 6:20 pm
SHARE

meeladകുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി ഹുബ്ബുറസൂല്‍ മഹാ സമ്മേളനം 2016 ജനുവരി ഒന്നിനു വെള്ളിയാഴ്ച നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കുവൈത്തിലും ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പണ്ഡിത പ്രതിനിധികളും നേതാക്കളും പങ്കെടുക്കും.

ഇതു സംബന്ധമായി പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ‘പ്രവാചക സ്‌നേഹം പ്രമാണങ്ങളില്‍’ എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് ക്ലാസ് നടത്തി. അബ്ദുല്ല വടകര സമ്മേളന പദ്ധതി അവതരിപ്പിച്ചു.

സമ്മേളന നടത്തിപ്പിനായി സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് സൈദലവി തങ്ങള്‍ സഖാഫി, സയ്യിദ് അബ്ദുല്ല ബുഖാരി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളും, അബ്ദുല്‍ ഹകീം ദാരിമി ചെയര്‍മാനും അഹ്മദ് കെ മാണിയൂര്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹബീബ് ബുഖാരി, അബ്ദുല്ലത്തീഫ് സഖാഫി, ഹബീബ് കോയ (വൈസ് ചെയര്‍മാന്‍മാര്‍), അബുമുഹമ്മദ്, ഇബ്രാഹിം ഹാജി ജഹ്‌റ, ഹബീബ് രാങ്ങാട്ടൂര്‍ (ജോ കണ്‍വീനര്‍മാര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി വി ടി അലവി ഹാജി, അഡ്വ. തന്വീര്‍ (ഫൈനാന്‍സ്), അഹ്മദ് സഖാഫി കാവനൂര്‍, ശുകൂര്‍ മൗലവി കൈപ്പുറം (പ്രോഗ്രാം), ബഷീര്‍ അണ്ടിക്കോട്, സ്വാലിഹ് കിഴക്കേതില്‍ (പ്രചാരണം), അബ്ദുല്ല വടകര, സി ടി എ ലത്തീഫ് (സോവനീര്‍), അലവി സഖാഫി തെഞ്ചേരി, മുഹമ്മദ് കോയ സഖാഫി (ഭക്ഷണം,സ്വീകരണം) നൗഷാദ് തലസ്സേരി (വളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വ.തന്‍വീര്‍ സ്വാഗതവും അഹ്മദ് കെ മാണിയൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here