ഗോവധ നിരോധനം വേണ്ടെന്ന് വി മുരളീധരന്‍

Posted on: October 19, 2015 2:27 pm | Last updated: October 19, 2015 at 2:27 pm
SHARE

muraleedharanതിരുവനന്തപുരം: ഗോവധ നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന നേതൃത്വം. ഗോവധ നിരോധനം വേണമെന്ന കാര്യത്തില്‍ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. പശുവിറച്ചി കഴിക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടത്തിനനുസരിച്ചാണ്. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ മോദി സര്‍ക്കാരിനെ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. പി പി മുകുന്ദനെ ബിജെപിയുലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു ആലോചനയും ഇല്ല. ബിജെപിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. മുകുന്ദന്റെ ആഗ്രഹം നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.