ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

Posted on: October 19, 2015 11:14 am | Last updated: October 19, 2015 at 7:39 pm

oommen chandyകാസര്‍കോഡ്: ചെറിയാന്‍ ഫിലിപ്പിന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശം അങ്ങേയറ്റം മോശമായിപ്പോയി. പ്രസ്താവന വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് തന്റെ പഴയകാല സുഹൃത്തിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ന്യായീകരിച്ച കോടിയേരിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഫെയ്‌സ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് ഉടുപ്പഴിച്ച സ്ത്രീകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയെന്ന വിവാദ പരാമര്‍ശം നടത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ പിന്‍മാറണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിന്‍മാറാനുള്ള അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.