ബിഹാറില്‍ ബിജെപി തോല്‍ക്കുമെന്ന് സാക്ഷി മഹാരാജ്

Posted on: October 19, 2015 10:19 am | Last updated: October 19, 2015 at 7:39 pm

sakshi maharajന്യൂഡല്‍ഹി: ബിജെപിയെ വെട്ടിലാക്കി വീണ്ടും വിവാദ എം പി സാക്ഷി മഹാരാജ്. ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടേക്കാവുന്ന പ്രസ്താവനയുമായാണ് എത്തിയത്. ബിഹാറില്‍ ബിജെപി തോല്‍ക്കുമെന്നാണ് തനിക്കു കിട്ടിയ റിപ്പോര്‍ട്ടെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. അങ്ങനെ തോല്‍ക്കുകയാണെങ്കില്‍ അത് മോദിയുടേയോ അമിത് ഷായുടേയോ തോല്‍വിയല്ല, മറിച്ച് ബിഹാറിന്റെ തോല്‍വിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടം മാത്രം പൂര്‍ത്തിയായിരിക്കെയാണ് പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. ഇതിനു മുമ്പും വര്‍ഗീയ പ്രസ്താവനകളിലൂടെ വിവാദങ്ങളില്‍ ഇടംപിടിച്ചയാളാണ് സാക്ഷി മഹാരാജ്.