Connect with us

Palakkad

രായിരനെല്ലൂര്‍ മലകയറാന്‍ ആയിരങ്ങളെത്തി

Published

|

Last Updated

കൊപ്പം: നാറാണത്ത് ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറാന്‍ ആയിരങ്ങളെത്തി. എല്ലാവര്‍ഷം മലയാള മാസം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം.—
വിയറ്റ്‌നാംപടിക്ക് സമീപമുള്ള ഒന്നാന്തിപ്പടിയില്‍ ഇറങ്ങി ചെങ്കുത്തായ വഴിയിലൂടെ കയറി പടിഞ്ഞാറുഭാഗത്ത് പടവുകളുള്ള വഴിയിലൂടെ ഇറങ്ങിയാല്‍ കര്‍മ്മംമൂലമുണ്ടാകുന്ന ദോഷങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം. വിവിധ ജില്ലകളില്‍ നിന്ന് എല്ലാവര്‍ഷവും ആയിരങ്ങളാണ് ജാതിമത, സമുദായ ഭേദമന്യേ “ക്തര്‍ മല കയറാനെത്തുന്നത്.
താഴേയുള്ള നാറാണത്ത് മനയില്‍ സംസ്‌കൃത പഠനത്തിനായെത്തിയ ഭ്രാന്തന്‍ രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരിട്ടി കയറ്റി താഴെക്കിട്ട് ആര്‍ത്തട്ടഹസിക്കുന്നത് പതിവായിരുന്നുവത്രേ. ഇത്തരത്തില്‍ ചെയ്തുകൊണ്ടിരിക്കേ ദുര്‍ഗാദേവി അവിടെ വരികയും ഭ്രാന്തന്റെ രൂപം കണ്ട് പേടിച്ച് “ഭൂമിയില്‍ താഴ്ന്നുപോയെന്നും അവിടെ രൂപംകൊണ്ട കാല്‍പാദങ്ങളെ വന്ദിച്ച് നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രമുകളിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം.
കാലം കടന്നുപോയപ്പോള്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതെന്നു കരുതുന്ന പാദങ്ങളെ ഉള്‍ക്കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തു.
പപ്പടപ്പടിക്ക് സമീപമുള്ള രായിരനെല്ലൂര്‍ മലയുടെ താഴെയുള്ള നാറാണത്ത് മനയുടെ ഉടമസ്ഥതയിലാണ് മലയും അനുബന്ധ ക്ഷേത്രവുമുള്ളത്. മലമുകളില്‍ വിയറ്റ്‌നാംപടി സ്വദേശി സുരേന്ദ്രകൃഷ്ണന്‍ നിര്‍മ്മിച്ച നാറാണത്ത് ഭ്രാന്തന്റെ പ്രതിമയുമുണ്ട്.

Latest