ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; 400 ഓളം വീടുകള്‍ കത്തി നശിച്ചു

Posted on: October 19, 2015 9:38 am | Last updated: October 19, 2015 at 7:39 pm

delhi-fireന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മംഗോള്‍പുരിയിലെ ഒരു ചേരിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 400 ഓളം വീടുകള്‍ കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. 28 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലൈവുഡുകളും ഷീറ്റുകളും ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളാണ് കത്തി നശിച്ചതില്‍ അധികവും.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ടീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് സൂചന. നേരത്തെ ഡല്‍ഹിയിലെ ചില ചേരികള്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.