Connect with us

Ongoing News

രാജ്‌കോട്ടില്‍ ദക്ഷിണാഫ്രിക്ക

Published

|

Last Updated

രാജ്‌കോട്ട്: ദ ക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 18 റണ്‍സിന്റെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ 2-1ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി.
മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി രോഹിത് ശര്‍മയും (65) വിരാട് കോഹ്‌ലിയും (77) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തക്കാനായില്ല. ക്യാപ്റ്റന്‍ ധോണി 47 റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മോണെ മോര്‍ക്കലാണ് ഇന്ത്യയുടെ നടുവൊടിച്ചത്. മോര്‍ക്കല്‍ കളിയിലെ താരവുമായി. ഓപണര്‍ ഡി കോക്കിന്റെ (103) സെഞ്ച്വറി മികവിലാണ്ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ നേടിയത്. ഡുപ്ലെസിസ് 60 റണ്‍സും ഡേവിഡ് മില്ലറും ബഹര്‍ദീനും 33 റണ്‍സ് വീതവും നേടി.ഇന്ത്യക്കായി മോഹിത് ശര്‍മ രണ്ടും അക്‌സര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, അമിത് മിശ്ര എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest