ബി ജെ പിയെ പിന്തുണച്ച കരയോഗം എന്‍ എസ് എസ് പിരിച്ചുവിട്ടു

Posted on: October 18, 2015 8:12 pm | Last updated: October 18, 2015 at 8:12 pm
SHARE

sukumaran nair nssപെരുന്ന: ചങ്ങനാശേരി നഗരസഭയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച എന്‍ എസ് എസ് കരയോഗം കമ്മിറ്റിയെ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസിഡന്റായ വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയാണ് എന്‍ എസ് എസ് നേതൃത്വം പിരിച്ചുവിട്ടതെന്നും ശ്രദ്ധേയം. കരയോഗത്തിന്റെ ഭരണം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

മൂന്നാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ത്ഥിക്കായി കരയോഗം കമ്മിറ്റി അംഗങ്ങള്‍ പരസ്യമായി പ്രചരണത്തിന് ഇറങ്ങിയതാണ് എന്‍ എസ് എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കരയോഗം പ്രസിഡന്റ് കൂടിയായ ജി സുകുമാരന്‍ നായരുടെ അനുവാദമില്ലാതെയാണ് ഭാരവാഹികള്‍ പ്രചരണത്തിനായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ സുകുമാരന്‍ നായര്‍ ഇടപെട്ട് കമ്മറ്റി പിരിച്ചുവിടുകയായിരുന്നു.