മുഹര്‍റത്തെ നന്മയിലേക്ക് അടുക്കാനുള്ള അവസരമാക്കണം: ബായാര്‍ തങ്ങള്‍

Posted on: October 18, 2015 12:52 am | Last updated: October 18, 2015 at 12:52 am
SHARE

ബായാര്‍: ഇസ്‌ലാമിലെ പുതുവര്‍ഷാരംഭമായ വിശുദ്ധ മുഹര്‍റം വീണ്ടുവിചാരത്തിന്റെ വര്‍ഷാരംഭമാണെ് ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി പറഞ്ഞു. വിശ്വാസികള്‍ തെറ്റുകള്‍ തിരുത്തി നന്മയിലേക്ക് അടുക്കാനുള്ള അവസരമാക്കണമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊസോട്ട് തങ്ങള്‍ അനുസ്മരണവും നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ ഖാസിയുമായ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, അബ്ദുര്‍റഷീദ് സഖാഫി ഏലംകുളം ഉത്‌ബോധനം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഷഹിര്‍ അല്‍ ബുഖാരി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ അല്‍മദീന, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്‌റാഹിം ഫൈസി കന്യാന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജലീല്‍ കറോപാടി, സിദ്ദിഖ് സഖാഫി ബായാര്‍, കെ വി അബ്ദുല്ല ഹാജി, മജീദ് ഹാജി മംഗലാപുരം, സിദ്ദീഖ് ലത്വീഫി, അബ്ദുര്‍റസാഖ് മദനി സംബന്ധിച്ചു.