Connect with us

International

അഭയാര്‍ഥികളെ തടയാന്‍ ഹംഗറി തെക്കന്‍ അതിര്‍ത്തിയില്‍ ഉരുക്ക് വേലി സ്ഥാപിച്ചു

Published

|

Last Updated

ബുഡാപെസ്റ്റ്: അഭയാര്‍ഥികള്‍ കടക്കാതിരിക്കാന്‍ ക്രൊയേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ഭാഗത്ത് ഹംഗറി ഉരുക്കു നിര്‍മിത വേലി കെട്ടി. അഭയാര്‍ഥി ഒഴുക്ക് സ്ലോവാനിയയിലേക്ക് തിരിച്ച് വിടുന്നതില്‍ യൂറോപ്പില്‍ പലയിടത്തും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കപ്പലില്‍ എത്തിയ 2000ത്തിനടുത്ത് അഭയാര്‍ഥികള്‍ ട്രെയിനില്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിര്‍ത്തി അടച്ചിട്ടുണ്ടെന്നും എങ്കിലും നിയമപരമായും അഭയാര്‍ഥികളായും അഭയം തേടിയവര്‍ക്കും അതിര്‍ത്തി കടക്കാം എന്ന് സര്‍ക്കാര്‍ വക്താവ് സ്ലോട്ടന്‍ കൊവാക്ക്‌സ് പറഞ്ഞു. ഹംഗറി ഉയര്‍ത്തിയ വേലി സാഹോദര്യവും സുരക്ഷയും യൂറോപ്പിന്റെ ക്രൈസ്തവ മൂല്യങ്ങളും സംരക്ഷിക്കാനാണെന്നാണ് അവകാശവാദം. നടപടി അനുയോജ്യമാണെന്നും ഇത് ഏറ്റവും മികച്ച രണ്ടാമത്തെ പരിഹാര മാര്‍ഗമാണെന്നും ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ത്തൊ പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ ഗ്രീസിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനെക്കുറിച്ച് കരാറുകളൊന്നും ഉണ്ടായിട്ടില്ല. ഒരു മാസം മുമ്പ് ഹംഗറിയുടെ തീവ്ര വലത് പക്ഷ സര്‍ക്കാറിന്റെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ സെര്‍ബിയയുമായി പങ്കിടുന്ന അതിര്‍ത്തി അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു.