ബിജെപി രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുന്നു: സോണിയ

Posted on: October 17, 2015 7:19 pm | Last updated: October 18, 2015 at 11:18 am
SHARE

SoniaGandhiന്യൂഡല്‍ഹി: പശുവുമായി ബന്ധപ്പെട്ട് യുപിയിലും ഹിമാചലിലും കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. കേട്ടുകേള്‍വിയുടെ പേരില്‍ രാജ്യത്ത് ആളുകളെ ക്രൂരമായി കൊല്ലുകയാണെന്ന് സോണിയ പറഞ്ഞു. ബിജെപി രാജ്യത്തിന്റ സാമൂഹികാന്തരീക്ഷം തകര്‍ക്കുകയാണ്. എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധി ജനാധിപത്യത്തിനുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്‌നങങള്‍ വെറുതെ കേള്‍ക്കുകയല്ല അവ പരിഹരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും സോണിയ പറഞ്ഞു. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.