ദുബൈ സൗത്ത് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രം

Posted on: October 17, 2015 3:05 pm | Last updated: October 17, 2015 at 3:05 pm

mag5ദുബൈ: അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനോട് ചേര്‍ന്നുകിടക്കുന്ന ദുബൈ സൗത്ത് രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ ഇഷ്ടമേഖലയായി മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ മേഖലകളില്‍ ഒന്നായി അധികം വൈകാതെ ദുബൈ സൗത്ത് മാറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് റിയല്‍ എസ്റ്റേറ്റ്‌ഹോട്ട്‌സ്‌പോടുകളില്‍ ഒന്നായി 145 കിലോമീറ്റര്‍ വിസ്തൃതിയുള്ള ദുബൈ സൗത്ത് മാറുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി. നൈറ്റ് ഫ്രാങ്കിന്റെ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗ്ലോബല്‍ സാറ്റീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2015നും 2020നും ഇടയില്‍ ലോകത്തിന് ആവശ്യം. ലോസ് ഏഞ്ചല്‍സിന്റെ വിസ്തൃതിയും സൗകര്യങ്ങളുള്ള അഞ്ച് നഗരങ്ങളാണെന്ന് നൈറ്റ് ഫ്രാങ്ക് കൊമേഴ്‌സ്യല്‍ പ്രോപര്‍ട്ടി തലവന്‍ ജോണ്‍ സ്‌നോവ്യക്തമാക്കി.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്ന് അറിയപ്പെട്ടിരുന്ന ദുബൈ സൗത്ത് പദ്ധതിക്ക് 2006ലാണ് തുടക്കമിട്ടത്.2020ല്‍ പാസഞ്ചര്‍ ടെര്‍മിനല്‍ പൂര്‍ണസജ്ജമാകുന്നതോടെ 22 കോടി യാത്രക്കാരേയും 1.6 മെട്രിക് ടണ്‍ കാര്‍ഗോയും ഈ വിമാനത്താവളം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.