യുപിയില്‍ മാനഭംഗത്തിനിരയായെന്നാരോപിച്ച 17 കാരി ജീവനൊടുക്കി

Posted on: October 17, 2015 2:52 pm | Last updated: October 17, 2015 at 2:52 pm
SHARE

rapeനോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ മാനഭംഗത്തിനിരയായെന്നു ആരോപിച്ച 17 കാരി ജീവനൊടുക്കി. നോയ്ഡയിലെ ചിജാര്‍സിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തുങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് തന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രാജ, രാഹുല്‍, ശിവം എന്നീ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരെ പിടികൂടാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. മൂന്നംഗ സംഘത്തിനെതിരെ ആത്മഹത്യപ്രേരണയ്ക്കും കേസെടുത്തു.