എക്‌സിറ്റ് പോള്‍ നടത്തരുത് -കലക്ടര്‍

Posted on: October 17, 2015 1:41 pm | Last updated: October 17, 2015 at 1:41 pm
SHARE

കാസര്‍കോട്: തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമോ പ്രതികൂലമോ ആയ എക്‌സിറ്റ് പോള്‍ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
ഇലകട്രോണിക് മാധ്യമങ്ങളിലൂടെയുളള പരിപാടിയുടെ സംപ്രേക്ഷണത്തിലും ഇത്തരത്തിലുളള ഉളളടക്കമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൊബൈല്‍ ഫോണ്‍ മുഖേനയുളള എസ്എംഎസ് പ്രചാരണം അനുവദനീയമാണെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റചട്ടം ഇക്കാര്യത്തിലും ബാധകമായിരിക്കും. നിലവിലുളള സൈബര്‍ നിയമങ്ങള്‍ അനുസരിച്ചുവേണം എസ്എംഎസ് പ്രചാരണം നടത്താന്‍. മറ്റുളളവര്‍ക്ക് അപകീര്‍ത്തികരമായ തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നത് കുറ്റകരമാണ്. ദൃശ്യമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പൊതുപ്രചാരണത്തിനുളള സമയപരിധി അവസാനിച്ചതിനുശേഷം സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here