ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ 13 മരണം: പത്ത് പേര്‍ക്ക് പരിക്ക്‌

Posted on: October 17, 2015 10:54 am | Last updated: October 18, 2015 at 11:18 am
SHARE

busmishap_650x400_41445058469ഒന്‍ഗോള: ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. പ്രകാശം ജില്ലയിലെ കണ്ടുകൂറില്‍ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.വിവാഹസംഘം സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. പത്തു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.കൂട്ടിയിടിക്ക് ശേഷം ബസിന് തീപിടിച്ചു.മരിച്ചവരെല്ലാം ട്രക്കിലെ യാത്രക്കാരാണ്.യാത്രക്കാരില്ലാതിരുന്ന ബസിലെ െ്രെഡവറും സഹായിയും ഓടി രക്ഷപ്പെട്ടു.